Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Voting Machines

Thrissur

നാ​ലി​ട​ത്തു വോ​ട്ടിം​ഗ് യ​ന്ത്രം പ​ണി​മു​ട​ക്കി; ര​ണ്ടി​ട​ത്ത് ആ​ളു​മാ​റി വോ​ട്ട്

പു​തു​ക്കാ​ട്: മ​ണ്ഡ​ല​ത്തി​ല്‍ നാ​ലു സ്ഥ​ല​ങ്ങ​ളി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്രം പ​ണി​മു​ട​ക്കി. ര​ണ്ടി​ട​ത്ത് ആ​ളു​മാ​റി വോ​ട്ടു​ചെ​യ്ത​തു പ​രാ​തി​ക്കി​ട​യാ​ക്കി. വ​രാ​ക്ക​ര ഐ​നി​ക്ക​ല്‍​മൂ​ല​യി​ല്‍ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ണ്ടാ​യി​ട്ടും സ്ലി​പ്പി​ല്ലാ​ത്ത​തി​നാ​ല്‍ വോ​ട്ടു നി​ഷേ​ധി​ച്ച​തും പ​രാ​തി​ക്കി​ട​യാ​ക്കി.

റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ച്ചു.
കോ​നി​ക്ക​ര നേ​താ​ജി വാ​യ​ന​ശാ​ല​യി​ലെ 39-ാം ബൂ​ത്തി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​തി​നെ​തു​ട​ര്‍​ന്ന് വോ​ട്ടെ​ടു​പ്പ് അ​ല്പ​സ​മ​യം വൈ​കി. തൃ​ക്കൂ​ര്‍ സ​ര്‍​വോ​ദ​യ സ്‌​കൂ​ളി​ലും വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​നു ത​ക​രാ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. പെ​ട്ടെ​ന്നു പ​രി​ഹ​രി​ച്ച​തി​നാ​ല്‍ വോ​ട്ടിം​ഗി​നു ത​ട​സ​മു​ണ്ടാ​യി​ല്ല.

പ​റ​പ്പൂ​ക്ക​ര മു​ത്ര​ത്തി​ക്ക​ര കൈ​ര​ളി അ​ങ്ക​ണ​വാ​ടി​യി​ലെ ബൂ​ത്തി​ല്‍ വോ​ട്ടിം​ഗ് മെ​ഷീ​ന്‍ ത​ക​രാ​ര്‍ ഉ​ണ്ടാ​യെ​ങ്കി​ലും ഉ​ട​ന്‍ പ​രി​ഹ​രി​ച്ചു. പു​തു​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്‌​കൂ​ളി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ ബാ​റ്റ​റി ത​ക​രാ​റി​നെ​തു​ട​ര്‍​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം ത​ട​സ​പ്പെ​ട്ടു. വെ​ണ്ടോ​ര്‍ എ​ല്‍​പി സ്‌​കൂ​ളി​ലും വേ​ലൂ​പ്പാ​ടം പൗ​ണ്ട് 73-ലെ ​സ്‌​കൂ​ളി​ലും വോ​ട്ട​ര്‍​മാ​ര്‍ എ​ത്തി​യ​പ്പോ​ള്‍ അ​വ​രു​ടെ വോ​ട്ട് നേ​ര​ത്തേ ചെ​യ്തു​പോ​യ​തും പ​രാ​തി​ക്കി​ട​യാ​ക്കി. തു​ട​ര്‍​ന്നു നേ​ര​ത്തേ വോ​ട്ട് ചെ​യ്ത​യാ​ളെ ക​ണ്ടെ​ത്തി​യാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്.

District News

വോ​ട്ടിം​ഗ് യ​ന്ത്രങ്ങ​ൾ സെ​റ്റ്; വോ​ട്ടി​നൊ​രു​ങ്ങി ച​ന്പ​ക്കു​ളം

ച​മ്പ​ക്കു​ളം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ല്‍ വ​രു​ന്ന ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി വി​വ​ര​ങ്ങ​ള്‍ സെ​റ്റ് ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ 9.30 മു​ത​ല്‍ ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യു​ടെ ഹാ​ളി​ലാ​യി​രു​ന്ന വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ൽ സ്ഥാ​നാ​ര്‍​ഥി ലി​സ്റ്റു ചേ​ര്‍​ക്ക​ൽ ന​ട​ന്ന​ത്. ഇ​വ പി​ന്നീ​ട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സ്‌​ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്കു മാ​റ്റി. ച​മ്പ​ക്കു​ളം, കൈ​ന​ക​രി, നെ​ടു​മു​ടി, ത​ക​ഴി, എ​ട​ത്വ, ത​ല​വ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ആ​കെ 91 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു​ള്ള വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളാ​ണ് സ്‌​ട്രോം​ഗ് റൂ​മി​ലെ​ത്തി​ച്ച​ത്.

വോ​ട്ടെ​ടു​പ്പി​ന്‍റെ ത​ലേ​ന്നാ​ള്‍, യ​ന്ത്ര​ങ്ങ​ള്‍ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യും. 175 ന​ടു​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു വോ​ട്ടിം​ഗ് യ​ന്ത്രം സെ​റ്റ് ചെ​യ്യു​ന്ന​തി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ര്‍​ഥി​ക​ൾ​ക്കോ അ​വ​രു​ടെ ഏ​ജ​ന്‍റു​മാ​ർ​ക്കോ യ​ന്ത്രം സെ​റ്റു ചെ​യ്യു​ന്ന​ത് പ​രി​ശോ​ധി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു.

ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ 90 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളി​ലാ​യി ഏ​ക​ദേ​ശം 400 തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ പ​ട്ടി​ക​ജാ​തി ഓ​ഫീ​സ​ര്‍ അ​ജി​മോ​ന്‍, ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും ഉ​പ​വ​ര​ണാ​ധി​കാ​രി​യു​മാ​യ സാ​ജു പ​ത്രോ​സ് എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി വി​വ​ര​ങ്ങ​ള്‍ ചേ​ര്‍​ത്ത​ത്.

District News

വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ളു​​ടെ ക​​മ്മീ​​ഷ​​നിം​​ഗ് നാ​​ളെ ആ​​രം​​ഭി​​ക്കും

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ ത​​ദ്ദേ​​ശ സ്ഥാ​​പ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ളു​​ടെ ക​​മ്മീ​​ഷ​​നിം​​ഗ് ന​​ട​​പ​​ടി​​ക​​ള്‍ നാ​​ളെ ആ​​രം​​ഭി​​ക്കും. ജി​​ല്ല​​യി​​ലെ 11 ബ്ലോ​​ക്കു​​ക​​ളി​​ലും ആ​​റു ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലു​​മാ​​യി 17 കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​ണ് ക​​മ്മീ​​ഷ​​നിം​​ഗ് ന​​ട​​ക്കു​​ന്ന​​ത്.
ക​​മ്മീ​​ഷ​​നിം​​ഗി​​ന്‍റെ ക്ര​​മീ​​ക​​ര​​ണം ചു​​വ​​ടെ.

മൂ​​ന്ന്-​​ഉ​​ഴ​​വൂ​​ര്‍, കാ​​ഞ്ഞി​​ര​​പ്പ​​ള​​ളി, പ​​ള്ളം, ളാ​​ലം, പാ​​മ്പാ​​ടി ബ്ലോ​​ക്കു​​ക​​ള്‍, ഈ​​രാ​​റ്റു​​പേ​​ട്ട ന​​ഗ​​ര​​സ​​ഭ, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ ഒ​​ന്നു മു​​ത​​ല്‍ 27 വ​​രെ​​യു​​ള്ള ബൂ​​ത്തു​​ക​​ള്‍. നാ​​ല്-​​വൈ​​ക്കം, ക​​ടു​​ത്തു​​രു​​ത്തി, ഏ​​റ്റു​​മാ​​നൂ​​ര്‍, ഈ​​രാ​​റ്റു​​പേ​​ട്ട, മാ​​ട​​പ്പ​​ള​​ളി, വാ​​ഴൂ​​ര്‍, ളാ​​ലം, പാ​​മ്പാ​​ടി ബ്ലോ​​ക്കു​​ക​​ള്‍, ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭ, പാ​​ലാ ന​​ഗ​​ര​​സ​​ഭ, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ​​യി​​ലെ 28 മു​​ത​​ല്‍ 57 വ​​രെ ബൂ​​ത്തു​​ക​​ള്‍. അ​​ഞ്ച്-​​ഏ​​റ്റു​​മാ​​നൂ​​ര്‍, വൈ​​ക്കം ന​​ഗ​​ര​​സ​​ഭ​​ക​​ള്‍.

ളാ​​ലം പാ​​മ്പാ​​ടി ബ്ലോ​​ക്ക് പ​​രി​​ധി​​യി​​ല്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ളു​​ടെ ക​​മ്മീ​​ഷ​​നിം​​ഗ് മൂ​​ന്നി​​നും നാ​​ലി​​നു​​മാ​​യാ​​ണു പൂ​​ര്‍​ത്തീ​​ക​​രി​​ക്കു​​ക. ഇ​​ല​​ക്‌​​ട്രോ​​ണി​​ക് വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ത്തി​​ല്‍ ബാ​​ല​​റ്റ് പേ​​പ്പ​​ര്‍ സെ​​റ്റ് ചെ​​യ്ത് സ്ഥാ​​നാ​​ര്‍​ഥി​​ക​​ളു​​ടെ പേ​​രും ചി​​ഹ്ന​​വും എ​​ണ്ണ​​വും ക്ര​​മീ​​ക​​രി​​ക്കു​​ന്ന ന​​ട​​പ​​ടി​​ക​​ളാ​​ണ് ക​​മ്മീ​​ഷ​​നിം​​ഗ് വ​​ഴി പൂ​​ര്‍​ത്തി​​യാ​​ക്കു​​ന്ന​​ത്. ക​​മ്മീ​​ഷ​​നിം​​ഗി​​നു​​ശേ​​ഷം ഇ​​ല​​ക്‌​​ട്രോ​​ണി​​ക് വോ​​ട്ടിം​​ഗ് യ​​ന്ത്രം സീ​​ല്‍ ചെ​​യ്യും.

തു​​ട​​ര്‍​ന്ന് യ​​ന്ത്ര​​ങ്ങ​​ള്‍ സ്‌​​ട്രോം​​ഗ് റൂ​​മു​​ക​​ളി​​ല്‍ വ​​ര​​ച്ചി​​ട്ടു​​ള്ള നി​​ശ്ചി​​ത കോ​​ള​​ങ്ങ​​ളി​​ല്‍ അ​​ഡ്ര​​സ് ടാ​​ഗ് ചെ​​യ്ത് ക്ര​​മീ​​ക​​രി​​ക്കും. വോ​​ട്ടെ​​ടു​​പ്പി​​ന്‍റെ ത​​ലേ​​ന്ന് ഇ​​വ പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്ക് കൈ​​മാ​​റും. സ്ഥാ​​നാ​​ര്‍​ഥി​​യു​​ടെ​​യോ സ്ഥാ​​നാ​​ര്‍​ഥി നി​​ശ്ച​​യി​​ക്കു​​ന്ന ഏ​​ജ​​ന്‍റി​​ന്‍റെ​​യോ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണ് യ​​ന്ത്ര​​ങ്ങ​​ളു​​ടെ ക​​മ്മീ​​ഷ​​നിം​​ഗ് ന​​ട​​ക്കു​​ന്ന​​ത്.

District News

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ വി​ത​ര​ണകേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചുതു​ട​ങ്ങി

കോ​​ട്ട​​യം: ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നാ​​യു​​ള്ള വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ള്‍ ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലെ​​യും ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ​​യും വി​​ത​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്ക് എ​​ത്തി​​ച്ചുതു​​ട​​ങ്ങി.


യ​​ന്ത്ര​​ങ്ങ​​ള്‍ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന ഏ​​റ്റു​​മാ​​നൂ​​ര്‍ സ​​ത്രം വെ​​യ​​ര്‍ ഹൗ​​സി​​ല്‍​നി​​ന്ന് ബ്ലോ​​ക്ക്, മു​​നി​​സി​​പ്പ​​ല്‍ റി​​ട്ടേ​​ണിം​​ഗ് ഓ​​ഫീ​​സ​​ര്‍​മാ​​ര്‍ കൈ​​പ്പ​​റ്റി. ഏ​​റ്റു​​മാ​​നൂ​​ര്‍, ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭ​​ക​​ള്‍, വൈ​​ക്കം, ക​​ടു​​ത്തു​​രു​​ത്തി, പാ​​മ്പാ​​ടി ബ്ലോ​​ക്കു​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള വോ​​ട്ടിം​ഗ് യ​​ന്ത്ര​​ങ്ങ​​ളാ​​ണ് ഇ​​ന്ന​​ലെ ന​​ല്‍​കി​​യ​​ത്. ജി​​ല്ലാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫീ​​സ​​ര്‍ കൂ​​ടി​​യാ​​യ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ സ​​ത്രം വെ​​യ​​ര്‍ ഹൗ​​സ് സ​​ന്ദ​​ര്‍​ശി​​ച്ചു.


ജി​​ല്ല​​യി​​ലെ 11 ബ്ലോ​​ക്കു​​ക​​ളി​​ലും ആ​​റു ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലു​​മാ​​യു​​ള്ള 17 വി​​ത​​ര​​ണ - സ്വീ​​ക​​ര​​ണ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ സ്ട്രോം​ഗ് റൂ​​മു​​ക​​ളി​​ലെ​​ത്തി​​ക്കു​​ന്ന വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ള്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ത​​ലേ​​ന്ന് പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്കു കൈ​​മാ​​റും. ഇ​​ന്ന് ഏ​​റ്റു​​മാ​​നൂ​​ര്‍, പ​​ള്ളം, ളാ​​ലം, ഈ​​രാ​​റ്റു​​പേ​​ട്ട ബ്ലോ​​ക്കു​​ക​​ള്‍, കോ​​ട്ട​​യം, ഈ​​രാ​​റ്റു​​പേ​​ട്ട ന​​ഗ​​ര​​സ​​ഭ​​ക​​ള്‍.

നാ​​ളെ പാ​​ലാ, വൈ​​ക്കം ന​​ഗ​​ര​​സ​​ഭ​​ക​​ള്‍, വാ​​ഴൂ​​ര്‍, മാ​​ട​​പ്പ​​ള്ളി, ഉ​​ഴ​​വൂ​​ര്‍, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബ്ലോ​​ക്കു​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള യ​​ന്ത്ര​​ങ്ങ​​ള്‍ കൈ​​മാ​​റും. ഇ​​വി​​എം നോ​​ഡ​​ല്‍ ഓ​​ഫീ​​സ​​ര്‍ എം. ​​അ​​രു​​ണ്‍, ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പ് ജൂ​​ണി​​യ​​ര്‍ സൂ​​പ്ര​​ണ്ട് പി.​​കെ. സു​​നി​​ല്‍ കു​​മാ​​ര്‍, ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​യ ജി​​തി​​ന്‍ സി. ​​മാ​​ത്യു, അ​​ജി​​ത് മാ​​ത്യു, അ​​ര​​വി​​ന്ദ് സു​​ധീ​​ശ​​ന്‍ വെ​​യ​​ര്‍ ഹൗ​​സ് കീ​​പ്പ​​ര്‍ പി.​​ഐ. നൗ​​ഷാ​​ദ് എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടെ​ണ്ണ​ൽ വെ​ള്ളി​യാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

പാ​റ്റ്ന: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ ബി​ഹാ​റി​ൽ വെ​ള്ളി​യാ​ഴ്ച വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കും. 46 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക. രാ​വി​ലെ എ​ട്ട് മു​ത​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ.

വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ക്കു​ന്ന​തെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. എ​ല്ലാ​യി​ട​ത്തും സി​സി​ടി​വി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ര​ണ്ട് ഘ​ട്ട​മാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 66.91% പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബി​ഹാ​റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​ന​മാ​ണി​ത്.

 

Latest News

Corehub Up